NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ച് സൗദിയില്‍ അഞ്ച് മലയാളികള്‍ മരിച്ചു

ദമാം: സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ മരിച്ചു. ജിദ്ദയില്‍ രണ്ടുപേരും റിയാദില്‍ ഒരാളും ദമാമില്‍ രണ്ട് പേരുമാണ് മരിച്ചത്.[www.malabarflash.com]

ജിദ്ദയില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് അലി (59), മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളിയില്‍ ഉമ്മര്‍ (49), റിയാദില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ബഷീര്‍, ദമാമില്‍ തിരുവനന്തപുരം മണക്കാട് ഫെര്‍ഷിന്‍ കോട്ടേജില്‍ ഫാറൂഖ് (67), കോഴിക്കോട് പെരുമണ്ണ തെക്കേപ്പാടത്ത് അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. 

മുഹമ്മദ് അലി ജാമിഅ ആശുപത്രിയിലും, ചട്ടിപ്പറമ്പ് സ്വദേശി ഉമ്മര്‍ ജിദ്ദ നാഷണല്‍ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇരിങ്ങാലക്കുട സ്വദേശി ബഷീറിനെ ഒരാഴ്ച മുമ്പാണ് പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ബദിയയിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിതാവിന്റെ രോഗവിവരം അന്വേഷിക്കാനായി റിയാദിലുള്ള മകന്‍ ഷൗക്കത്ത് ആശുപത്രിയില്‍ എത്തിയ സമയത്താണ് കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടു എന്ന വിവരം അറിയുന്നത്. നസീറയാണ് ബഷീറിന്റെ ഭാര്യ. ഇവര്‍ സന്ദര്‍ശക വിസയില്‍ റിയാദിലുണ്ട്. മകള്‍: ഷബ്ന.

മണക്കാട് സ്വദേശി ഫാറൂഖിനെ പനിയും ഛര്‍ദിയും പിടിപെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: സാജിദ ഫാറൂഖ്. മക്കള്‍: മുഹമ്മദ് ഫെര്‍ഷിന്‍, ഫാത്വിമ ഷഹ്നാസ്. മരുമകന്‍: അബ്ദുല്‍ ഫത്താഹ്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അല്‍ഖോബാറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അബ്ദുല്‍ ഖാദര്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. നേരത്തെ കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: സുഹ്‌റ. മക്കള്‍: അജാസ്, റാഷിദ്, ജസ്‌ന മുബഷിറ.

Post a Comment

0 Comments