NEWS UPDATE

6/recent/ticker-posts

കാസര്‍കോട്, തലപ്പാടി സ്വദേശികള്‍ അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ചു കാസര്‍കോട്, തലപ്പാടി സ്വദേശികള്‍ അബുദബിയില്‍ മരിച്ചു. തലപ്പാടി കെ.സി.റോഡിലെ അബ്ബാസ് (45), നീലേശ്വരം മടിക്കൈ അമ്പലത്തറവെള്ളച്ചേരിയിലെ കുഞ്ഞഹമ്മദ് (53) എന്നിവരാണ് അബുദാബിയിലെ മഫ്റഖ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.[www.malabarflash.com]

അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അബ്ബാസ് മഫ്റഖ് ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ആയിഷ. പത്താം തരാം വിദ്യാര്‍ഥിനി ഖുബ്റ, ഏഴാം തരാം വിദ്യാര്‍ഥി സിനാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അബുദാബി ബനിയാസ് വെസ്റ്റില്‍ ബദരിയ എന്ന പേരില്‍ കട നടത്തി വരുകയായിരുന്നു കുഞ്ഞഹമ്മദ്. ഈ മാസം ഒമ്പതിനാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.

അവധിക്ക് നാട്ടില്‍ വന്ന ഇദ്ദേഹം രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്.

ഭാര്യ: സീനത്ത് (കൂളിയങ്കാല്‍ ). മക്കള്‍: ശഹര്‍ബാന (ബി.ഫാം വിദ്യാര്‍ഥിനി),ശര്‍മില (പ്ലസ് ടു വിദ്യാര്‍ഥിനി ),ഷഹല ( എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി ).സഹോദരങ്ങള്‍: മൂസ പടന്നക്കാട്, മജീദ്, സമദ്, സുബൈദ, സീനത്ത്, സഫിയ, പരേതയായ ഫാത്തിമ.

Post a Comment

0 Comments