ന്യൂഡൽഹി: ബുധനാഴ്ച രാജ്യത്ത് 3559 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 77,889 ആയി. 129 പേർ കൂടി ബുധനാഴ്ച രാജ്യത്ത് മരിച്ചു. ആകെ 2544 പേരാണ് ഇന്ത്യയിൽ കോവിഡ് രോഗത്തെ തുടർന്നു മരിച്ചത്.[www.malabarflash.com]
1495 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കുകളിൽ മുന്നിൽനിൽക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,000 പിന്നിട്ടു. ബുധനാഴ്ച 54 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 975 ആയി.
ഗുജറാത്ത് (364), തമിഴ്നാട് (509), ഡൽഹി (359), രാജസ്ഥാൻ (152), മധ്യപ്രദേശ് (187), പശ്ചിമ ബംഗാൾ (117) എന്നിവയാണ് ബുധനാഴ്ച നൂറിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

0 Comments