NEWS UPDATE

6/recent/ticker-posts

ജില്ലയില്‍ അവസാനമായി രോഗവിമുക്തി നേടിയ ചേരൂര്‍ സ്വദേശിക്ക് ജന്‍മനാടിന്റെ സ്വീകരണം

കാസറകോട്: ജില്ലയിലെ അവസാനമായി കോവിഡ് 19 രോഗവിമുക്തി നേടിയ ചെങ്കള ചേരൂര്‍ സ്വദേശിക്ക് ജന്‍മനാടിന്റെ സ്വീകരണം. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും 27 ദിവസത്തെ  ചികിത്സയ്ക്ക് ശേഷം രോഗവിമുക്തി നേടിയ ചേരൂരിലെ ഷെരീഫിനാണ് നാട്ടുകാര്‍ സ്വീകരണം നല്‍കിയത്.[www.malabarflash.com]

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലെത്തിയ ഷെരീഫിന് ചെങ്കള മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ സെക്രട്ടറിയും പാലക്കുന്ന് ഫാല്‍ക്കന്‍ ഹോം അപ്ലൈയിന്‍സ് മാനേജിംങ്ങ് ഡയറക്ടറുമായ അബ്ദുല്ല യുടെണ്‍ പൂചെണ്ട് നല്‍കി സ്വീകരിച്ചു.

ദുബൈ ഇന്‍കാസിന്റെ സജീവ പ്രവര്‍ത്തകനും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷെരീഫ് കഴിഞ്ഞ മാര്‍ച്ച് 21 ന് രാവിലെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.
ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് 23 ദിവസം വീട്ടില്‍ ഒററയ്ക്ക് കഴിയുകയായിരുന്നു.
ഏപ്രില്‍ 12 ന് ദുബൈയിലെ സഹപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിശോധനയ്ക്ക് വിധേയനായത്. 14 ന് ഷെരീഫിന്റെ കോവിഡ് പരിശോധന ഫലം പോസിററീവ് ആയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 178 രോഗികളില്‍ രോഗവിമുക്തി നേടിയതോടെ കാസര്‍കോടിന്റെ ചരിത്ര നേട്ടം ലോകമെമ്പാടുമുള്ള രോഗപ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ക്ക് ഉത്തേജനം നല്‍കും. ഈ അംഗീകാരത്തിനുളള അവസാന കണ്ണിയായിയിരിക്കുകയാണ് 47 കാരനായ ഷെരീഫ് ചേരൂര്‍.

Post a Comment

0 Comments