NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും മുംബൈയില്‍ നിന്നെത്തിയവര്‍

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും മുംബൈയില്‍ നിന്നെത്തിയവര്‍.[www.malabarflash.com]

28 വയസുള്ള പൈവളികെ പഞ്ചായത്ത് സ്വദേശികളാണ് ഇരുവരും. 15ന് ജില്ലയിലെത്തി സര്‍ക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചതിനാല്‍ ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.

ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 2456 പേര്‍. വീടുകളില്‍ 2101 പേരും ആസ്പത്രികളില്‍ 355 പേരും.

Post a Comment

0 Comments