കാസർകോട്: വെള്ളിയാഴ്ച ജില്ലയില്‍ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരികരിച്ചു. കുവൈറ്റിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അജാനൂർ പഞ്ചായത്തിലെ 39 വയസുള്ള പുരുഷനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.[www.malabarflash.com]
ഇതോടെ ജില്ലയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി.
ഇതോടെ ജില്ലയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി.
ജില്ലയിൽ ആകെ 1662 പേരാണ് നിരീക്ഷണത്ഉതിലുള്ളത്. വീടുകളിൽ 1451 പേരും ആശുപത്രികളിൽ 211 പേരും. 5312 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്. 4817 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 120 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
വെള്ളിയാഴ്ച പുതിയതായി 16 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള ആരും തന്നെ വെള്ളിയാഴ്ച നിരീക്ഷണകാലയളവ് പൂർത്തീകരിച്ചിട്ടില്ല. ആകെ 220 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്.
0 Comments