NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ 7 പേർക്ക് കോവിഡ്, കാസർകോട് വീണ്ടും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച  7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.[www.malabarflash.com]

കാസർകോടുള്ള 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

കാസർകോട്  ജില്ലയിൽ തിങ്കളാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചത് മുംബൈയിൽ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗൽപാടി , 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.

Post a Comment

0 Comments