തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗത്തിനു സമൂഹവ്യാപനമുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂട്ടത്തോടെ ആളുകൾ എത്തിത്തുടങ്ങിയതോടെ ജാഗ്രത പാലിച്ചില്ലെങ്കിൽ സന്പർക്കത്തിലൂടെയുള്ള വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.[www.malabarflash.com]
കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള മുൻഗണനാ വിഭാഗങ്ങൾക്കിടയിൽ നടത്തുന്ന പരിശോധനയിൽ സംസ്ഥാനത്ത് ഇതുവരെ നാലു പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിഭാഗത്തിൽ പെട്ടവരുടെ 5,630 സാന്പിളുകൾ ഇതുവരെ ശേഖരിച്ചിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കുക, കൈകൾ കഴുകുക, മാസ്ക് ധരിക്കുക, ക്വാറന്റൈൻ ഫലപ്രദമായി നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളിൽ കേരളം മുന്നേറിയതിന്റെ ഫലമായാണ് ഇതുവരെ സമൂഹവ്യാപനം തടയാൻ സാധിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ, അപകടസാധ്യത നീങ്ങിയിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, യഥാർഥ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളു എന്നും വ്യക്തം.
എന്നാൽ, അപകടസാധ്യത നീങ്ങിയിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, യഥാർഥ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളു എന്നും വ്യക്തം.
ഇതുവരെ വിദേശത്തു നിന്നും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുമായി 74,426 പേരാണ് കേരളത്തിലേക്ക് എത്തിയത്. ഇവരിൽ 44,712 പേർ റെഡ് സോണിൽ നിന്നു വന്നവരാണ്. 26 വിമാനങ്ങളിലും മൂന്നു കപ്പലുകളിലുമായി 6,054 പേരാണ് എത്തിയത്. വിമാനമാർഗം എത്തിയ 53 പേർക്കും കപ്പലിൽ എത്തിയ ആറു പേർക്കും റോഡ് മാർഗം എത്തിയ 46 പേർക്കും ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
0 Comments