NEWS UPDATE

6/recent/ticker-posts

തിങ്കളാഴ്ച കോവിഡ് ഭേദമായ ആ​ൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കൊ​ല്ലം: കൊ​ല്ല​ത്ത് തിങ്കളാഴ്ച കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ ആ​ൾ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി പ​ദ്മ​നാ​ഭ​നാ (73)​ണ് മ​രി​ച്ച​ത്.[www.malabarflash.com]

തിങ്കളാഴ്ച രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ പ​ദ്മ​നാ​ഭ​നും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ക്ത​ത്തി​ൽ ഇ​എ​സ്ആ​ർ കൗ​ണ്ട് കൂ​ടി​യ​ത് അ​ട​ക്ക​മു​ള്ള മ​റ്റ്‌ ചി​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നി​ല്ല.

രാ​ത്രി​യോ​ടെ ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പ​ദ്മ​നാ​ഭ​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

കൊ​റോ​ണ രോ​ഗം ഭേ​ദ​മാ​യെ​ങ്കി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും സം​സ്കാ​രം ന​ട​ത്തു​ക.

Post a Comment

0 Comments