NEWS UPDATE

6/recent/ticker-posts

സൗ​ദി​യി​ൽ കോ​വി​ഡി​ൽ വ​ർ​ധ​ന​വ്; ഈ​ദ് അ​വ​ധി​യി​ൽ 24 മ​ണി​ക്കൂ​ർ ലോ​ക്ക്ഡൗ​ണ്‍

റി​യാ​ദ്: ഫീ​ൽ​ഡ് സ​ർ​വേ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ദി​വ​സേ​ന കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. ബു​ധ​നാ​ഴ്ച പു​തു​താ​യി 1965 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് 44,830 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്.[www.malabarflash.com]

ഒ​ൻ​പ​ത് പേ​ർ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ര​ണ്ടു സൗ​ദി പൗരന്മാരും ഏ​ഴു പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. മ​ക്ക​യി​ലും ജി​ദ്ദ​യി​ലു​മാ​ണ് മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 273 ആ​യി. ചി​കി​ത്സ​യി​ലു​ള്ള 147 പേ​ർ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. പു​തി​യ രോ​ഗ​ബാ​ധി​ത​രി​ൽ 32 ശ​ത​മാ​നം സൗ​ദി​ക​ളാ​ണെ​ന്നും ബാ​ക്കി വി​ദേ​ശി​ക​ളു​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു.

അ​തോ​ടൊ​പ്പം കോ​വി​ഡ് ബാ​ധ​യി​ൽ നി​ന്നും മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും സൗ​ദി​യി​ൽ ഗ​ണ്യ​മാ​യി കൂ​ടി വ​രി​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​ൽ സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം 2365 ആ​ണ്. ഇ​തോ​ടെ മൊ​ത്തം രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ രാ​ജ്യ​ത്ത് 17622 ആ​യി.

പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്ര​വി​ശ്യ തി​രി​ച്ചു​ള്ള ക​ണ​ക്ക്: റി​യാ​ദ് 673, ജി​ദ്ദ 338, മ​ക്ക 283, ദ​മാം 147, ഹൊ​ഫൂ​ഫ് 67, മ​ദീ​ന 64, ജു​ബൈ​ൽ 52, താ​യി​ഫ് 50, ഖോ​ബാ​ർ 47, ത​ബൂ​ക് 35, മ​ജ്മ​അ 30, ദ​രി​യ 18, ദ​ഹ്റാ​ൻ 14, അ​ൽ​ഖ​ർ​ജ് 6.

രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ ഈ ​മാ​സം 22 വ​രെ തു​ട​രും. 23 മു​ത​ൽ 27 വ​രെ​യു​ള്ള ഈ​ദ് അ​വ​ധി സ​മ​യ​ത്ത് 24 മ​ണി​ക്കൂ​ർ ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Post a Comment

0 Comments