NEWS UPDATE

6/recent/ticker-posts

48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു. മരണം 1300 കടന്നു. രണ്ടുദിവസങ്ങളിലായി നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154 പേർ മരിച്ചു. 9450 പേർ രോഗമുക്തരായി. രോഗമുക്തനിരക്ക് 26.65 ശതമാനം.[www.malabarflash.com]

മഹാരാഷ്ട്രയിൽ ശനിയാഴ്ച 790 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു. ആകെ മരണം 500 കടന്നു. ഗുജറാത്തിൽ രോഗികൾ അയ്യായിരം കടന്നു. 26 പേർകൂടി മരിച്ചു.

ശനിയാഴ്‌ച രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2433 പേർക്ക്‌ ഒറ്റദിവസം‌ രോഗം സ്ഥിരീകരിച്ചു. 91 പേർ മരിച്ചു. മഹാരാഷ്ട്രയിൽമാത്രം 1003 പുതിയ രോഗികൾ. ഇതിൽ 741 പേർ മുംബൈയിലാണ്.

Post a Comment

0 Comments