NEWS UPDATE

6/recent/ticker-posts

സൗദിയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: സൗദിയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമായിരിക്കും.[www.malabarflash.com]

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റംസാൻ 21ന് വ്യാഴാഴ്‌ച ജോലി അവസാനിക്കുന്നത് മുതല്‍ അവധിയായിരിക്കും എന്നാണ് അറിയിപ്പ്. ഇവരുടെ ഡ്യൂട്ടി ശവ്വാല്‍ എട്ടിന് പുനരാരംഭിക്കും.

തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29ന് തൊട്ടടുത്ത ദിവസം മുതലുള്ള നാല് ദിവസമാണ് ഇവരുടെ അവധി. 

തൊഴില്‍ നിയമത്തിലെ 112-ാം വകുപ്പ് പ്രകാരം പെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള അവസരങ്ങളില്‍ പൂര്‍ണ വേതനത്തോടെയാണ് സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാരുടെയും അവധി.

Post a Comment

0 Comments