മാന്നാർ: പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് വീട്ടമ്മയും മരുമകളും മരിച്ചു. പേരക്കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനൂർ കടന്പൂർ പടനശേരിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (65), മകൻ സജിയുടെ ഭാര്യ മഞ്ജു(32)എന്നിവരാണു മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. സമീപത്തുള്ള വീട്ടിലെ തേക്കിന്റെ ശിഖരം ഒടിഞ്ഞുവീണതിനെത്തുടർന്നു ലൈൻ പൊട്ടി നിലത്തു കിടന്നിരുന്നു. വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മഞ്ജുവിന്റെ ഏക മകൻ സഞ്ജയിനെ (ആറ്) നോക്കാൻ വേണ്ടി മുറ്റത്തേക്കിറങ്ങിയപ്പോഴാണ് പൊട്ടിവീണ ലൈനിൽ തട്ടി ഷോക്കേറ്റ നിലയിൽ കുട്ടിയെ കണ്ടത്.
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഓമനയ്ക്കു വൈദ്യുതാഘാതമേറ്റത്. ബഹളം കേട്ടു വീട്ടിൽനിന്ന് ഓടിയെത്തിയ മഞ്ജുവിന്, ഓമനയെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. അജികുമാർ, ശോഭന, ഗീത എന്നിവരാണ് ഓമനയുടെ മറ്റു മക്കൾ.

0 Comments