NEWS UPDATE

6/recent/ticker-posts

തെങ്ങു മുറിക്കുന്നതിനിടെ ദേഹത്ത് വീണ് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

കാഞ്ഞങ്ങാട്: തെങ്ങുമുറിച്ചു മാറ്റുന്നതിനിടെ തൊഴിലാളിയുടെ കൂടെ സഹായി തെങ്ങിന്റെ മുറിഞ്ഞ കഷ്ണം ദേഹത്ത് പതിച്ച് മരിച്ചു.തമിഴ് നാട് കിള്ളിക്കുറുച്ചി സ്വദേശിയും തമിഴ്നാട്ടിൽഎഞ്ചിനിയറിംഗിനു അവസാനവർഷ വിദ്യാർത്ഥിയുമായ ഹരികൃഷ്ണൻ (21) മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച ഉച്ചയോടെ അജാനൂർ ക്രസന്റ് സ്ക്കുളിന് സമീപത്തെ ഗോപാലന്റെ പറമ്പിലെ തെങ്ങ് മുറിക്കുന്നതിനിയിലാണ് അപകടം . തെങ്ങ് മുറിച്ചിടുന്നതിനിടെ കയർ പിടിച്ചുനിന്ന ഹരികൃഷ്ണൻ മുറിഞ്ഞ തെങ്ങിന്റെ കഷ്ണം നിലത്തു വീണയിടത്തു നിന്നു വീണ്ടും തെറിച്ചു വീഴുന്നതു കണ്ടയുടൻ ഓടാൻ ശ്രമിക്കുന്നതിനിടെ ഓല തടഞ്ഞു നിലത്തു വീണ ഹരികൃഷ്ണന്റെ ദേഹത്തേക്ക് തെങ്ങുതടി പതിച്ചു. 

അബോധാവസ്ഥയിലായുടൻ നാട്ടുകാർ കാഞ്ഞങ്ങാടു സ്വകാര്യശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. 

കൊളവയൽ സാബിറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് കിള്ളിക്കുറുച്ചി സ്വദേശി ബാലുവിന്റെ മകനാണ് ലോക്ക്ഡൗണിനു മുന്നേമാതാപിതാക്കളെക്കാണാനാണ് ഹരി കൃഷ്ണൻ കേരളത്തിലെത്തിയത്.

Post a Comment

0 Comments