NEWS UPDATE

6/recent/ticker-posts

സ്ത്രീയെന്ന വ്യാജേന സെക്സ് ചാറ്റിങ്; ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

മ​ല​പ്പു​റം: സെ​ക്സ് ചാ​റ്റി​ങ്ങി​നാ​യി സോ​ഷ്യ​ൽ മീ​ഡി‍യ ആ​പ്പു​ക​ളി​ൽ സ്ത്രീ​പേ​രു​ക​ളി​ൽ പ​ര​സ്യം ന​ൽ​കി നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ലാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​ക്കാ​വ് സ്വ​ദേ​ശി പാ​റ​ക്ക​ൽ അ​ബ്​​ദു​സ​മ​ദി​നെ​യാ​ണ് (26) മ​ല​പ്പു​റം പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.[www.malabarflash.com]

ഷെ​യ​ർ​ചാ​റ്റ്, ലൊ​കാ​ൻ​റോ എ​ന്നീ ആ​പ്പു​ക​ളി​ൽ പ​ര​സ്യം ന​ൽ​കി വാ​ട്സ്​​ആ​പ്പി​ലൂ​ടെ സെ​ക്സ് ചാ​റ്റ് ന​ട​ത്തു​ക​യും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും കൈ​മാ​റു​ക​യു​മാ​യി​രു​ന്നു രീ​തി. ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ 19 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യ​ത്. ചാ​റ്റ് ചെ​യ്ത​തിന്റെ സ്ക്രീ​ൻ​ഷോ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പ​ണം ചോ​ദി​ച്ച​തോ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ പ​രാ​തി​യു​മാ​യി വ​രു​ക​യാ​യി​രു​ന്നു.

കീ​ർ​ത്തി, രൂ​പ, ശി​ൽ​പ തു​ട​ങ്ങി​യ പേ​രു​ക​ളാ​ണ് പ്ര​തി പ​ര​സ്യ​ത്തി​നൊ​പ്പം ന​ൽ​കി​യി​രു​ന്ന​തെ​ന്ന് പോലീസ് പ​റ​യു​ന്നു. സെ​ക്സ് ചാ​റ്റി​ങ്ങി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ വാ​ട്സ്​​ആ​പ്പ് ന​മ്പ​റും കൊ​ടു​ക്കും. തു​ട​ർ​ന്ന് ആ​വ​ശ്യ​ക്കാ​ർ മെ​സ്സേ​ജ് അ​യ​ക്കു​മ്പോ​ൾ വി​ഡി​യോ കോ​ളി​ങ് 1500 രൂ​പ, വോ​യ്സ് കോ​ളി​ങ് 1000, ചാ​റ്റി​ങ് 500, ഡെ​മോ 400 തു​ട​ങ്ങി​യ നി​ര​ക്കു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും കൈ​മാ​റും. 

ഡെ​മോ​ക്കാ​യി 400 രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചാ​ലാ​ണ് ചാ​റ്റ് തു​ട​രു​ക. വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ പ​ല സ്ത്രീ​ക​ളു​ടെ​യും ഫോ​ട്ടോ​യും മു​ഖ​മി​ല്ലാ​ത്ത ന​ഗ്​​ന​വി​ഡി​യോ​ക​ളും അ​യ​ച്ചു​കൊ​ടു​ക്കും. ആ​വ​ശ്യ​പ്ര​കാ​രം വി​ഡി​യോ കോ​ളി​ന് 1500 മു​ത​ൽ 2000 രൂ​പ വ​രെ ആ​ളു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തോ​ടെ ഇ​വ​രെ വാ​ട്സ്​​ആ​പ്പി​ൽ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​ണ് രീ​തി. ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ചെ​റി​യ സം​ഖ്യ​യാ​യ​തി​നാ​ൽ ആ​രും പ​രാ​തി​പ്പെ​ടാ​റി​ല്ല.

2018 ഡി​സം​ബ​റി​ലാ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത്. മ​ല​പ്പു​റം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ. ​പ്രേം​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ പി. ​സം​ഗീ​ത്, ഇ​ന്ദി​രാ​മ​ണി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹ​മീ​ദ​ലി, ഹ​രി​ലാ​ൽ, ദി​നു, ഷൈ​ജ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Post a Comment

0 Comments