തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ കർശനമായി നടപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം. മറ്റ് സ്ഥാപനങ്ങളും ഓഫിസുകളും പ്രവർത്തിക്കാൻ അനുമതിയില്ല.[www.malabarflash.com]
സൂപ്പര്‍ മാര്‍ക്കറ്റുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകൾ എന്നിവിടങ്ങളിൽനിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. മെഡിക്കല്‍ സ്റ്റോറുകൾ തുറക്കും. അവശ്യസാധനങ്ങൾ വാങ്ങാൻ ജനങ്ങള്‍ വീടിനടുത്തുള്ള കടകളില്‍ തന്നെ പോകണം.
മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെ അത്യാവശ്യങ്ങൾക്കല്ലാതെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കാനും എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്പ്രകാരം കേസെടുക്കാനും പോലീസിന് നിർദേശം നൽകി. അവശ്യസർവിസുകളെ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എല്ലാവരും വീടുകളിൽ കഴിയാനും ശുചിത്വദിനമായി ആചരിക്കാനുമാണ് സർക്കാർ നൽകിയിട്ടുള്ള നിർദേശം.
0 Comments