റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ ഉറുമ്പു കടിയേറ്റു മരിച്ചു. റിയാദ് ബഗ്ലഫിൽ മിഠായി കട നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പള്ളിയുടെമകത്തിൽ എം. നിസാമുദ്ദീൻ (45) ആണ് വലിയ കറുത്ത ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച പുലർച്ചെ നാലു മണിയോടെ റിയാദ് ഖുറൈസ് റോഡിലെ സുലൈമാൻ അൽഹബീബ് ആശുപത്രിയിലായിരുന്നു മരണം. പുലർച്ചെ ഫ്ളാറ്റിൽനിന്നാണ് നിസാമുദ്ദീന്‍ ഉറുമ്പ് കടിയേറ്റത്. അലർജിയുടെ പ്രശ്നം കൂടിയുള്ളതിനാൽ ഉറുന്പ് കടിയേറ്റ ഉടനെ ശ്വാസംമുട്ടുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചു.
24 വർഷമായി റിയാദിലുണ്ട്. മുഹമ്മദ് കുഞ്ഞ് ഫാത്തിമാ കുഞ്ഞ് ദന്പതികളുടെ മകനാണ്. ഭാര്യ: റസീന. മക്കൾ: റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് അമീൻ, ആദിൽ അദ്നാൻ.

0 Comments