മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരേ പോലിസ് കേസെടുത്തു.[www.malabarflash.com]
വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണയ്‌ക്കെതിരെയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്.
ഹാന്റ്‌സ് പായ്ക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരേ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖ് നല്‍കിയ പരാതിയിലാണു നടപടി.
ഫേസ് ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് തിരൂരങ്ങാടി സിഐ ജോയ് പറഞ്ഞു. സംഭവത്തില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പോലിസിലും പരാതി നല്‍കിയിരുന്നു.
0 Comments