കാസറകോട്: ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് ഫോണ്‍ വഴി നല്‍കിക്കൊണ്ടായിരുന്നു വനിതാ ശിശുവികസന വകുപ്പും കാസര്‍കോട് ജില്ലാ ഐ.സി.ഡി.എസ് ഓഫീസും മാനസീകാരോഗ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്.[www.malabarflash.com]
ഏകാന്തയും ആശങ്കയും മറ്റ് മനസീക സമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി, അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും ആശ്വാസവും പകര്‍ന്നു നല്‍കി. 9259 ഫോണ്‍കോളുകളാണ് മാനസിക ആരോഗ്യ പരിരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ നമ്പരിലേക്ക് എത്തിയത്.
ഏപ്രില്‍ മാസം മാത്രം ക്വാറന്റൈനില്‍ കഴിയുന്നവരുടെ 458 ഫോണ്‍ കോളുകള്‍ വകുപ്പ് നല്‍കിയ നമ്പരിലേക്കെത്തി. ഓരോ ഫോണ്‍ കോളുകളും കൃത്യമായി പിന്‍തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.
മാര്‍ച്ച് 19 മുതല്‍ 28വരെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ ഒരു പ്രത്യേക ഹെല്‍പ്പ് ഡസ്‌ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ ത്തിച്ചു വന്നിരുന്നു.
അതേ സമയം അംഗണ്‍വാടി വര്‍ക്കര്‍മാര്‍ അവരുടെ പ്രദേശത്ത് ക്വാറന്റൈനില്‍ കഴിയുന്ന കൗണ്‍സിലിങ് ആവശ്യമുള്ളവരുടെ വിവരശേഖരണം നടത്തി. 45 കൗണ്‍സിലര്‍മാര്‍ ജില്ലാ മാനസീകാരോഗ്യ പരിപാടിയുമായി യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
മാസ്‌ക് വിതരണരംഗത്തും ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്റെ ഭാഗമായും അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും കൗണ്‍സിലര്‍മാര്‍ കര്‍മ്മ നിരതരായി.
പ്രായമായ ആളുകളുടേത് മാത്രമായി 6246 തവണ അവരുമായി സംസാരിച്ചു. ജില്ലയിലെ പ്രായമായവരില്‍ നിന്ന് 166കോളുകളാണ് ലഭി ച്ചത്.
ഇതോടൊപ്പം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗണ്‍സിലിങ് നല്‍കി വരുന്നുണ്ട്.
ഇതോടൊപ്പം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗണ്‍സിലിങ് നല്‍കി വരുന്നുണ്ട്.
വനിതാശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് ഓഫീസും നടത്തുന്ന പ്രായമായവര്‍ക്കുള്ള കൗണ്‍സിലിങില്‍ ഏപ്രില്‍ 16 മുതല്‍ മെയ് ഒന്ന് വരെയായി 1007 ഫോണ്‍ കോളുകളാണ് ജനങ്ങളിലേക്കെത്തിയത്. വിവിധങ്ങളായ മാനസീക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് 260 പേര്‍ കൗണ്‍സിലര്‍മാരെ ബന്ധപ്പെട്ടു.
മാനസീക സമ്മര്‍ദ്ദത്തില്‍പെട്ട 43 പേര്‍, അമിത ആശങ്ക ബാധിച്ച 41 പേര്‍, വിഷാദത്തിലേക്ക് വഴുതിവീണ 54 പേര്‍ തുടങ്ങി നിരവധി കോളുകളാണ് കൗണ്‍സിലേഴ്‌സിന് ദിവസവും എ ത്തുന്നത്. 396 കേസുകള്‍ ഫോളോ അ പ്പ് കോളുകളാണ് ഈ കാലയളവിനു ള്ളില്‍ നടന്നത്
0 Comments