കാസര്‍കോട്: കോവിഡ് ബാധിതര്‍ പൂര്‍ണ്ണമായും രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയ ഉദുമ പഞ്ചായത്തിനെ വീണ്ടും ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. വ്യാഴാഴ്ച ഉദുമയില്‍ ഒരു കോവിഡ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.[www.malabarflash.com]
സംസ്ഥാനത്ത് മൊത്തം പുതുതായി 10 ഹോട്ട്‌സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉദുമയ്ക്ക് പുറമെ മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 80 ആയി.
സംസ്ഥാനത്തിന് വെള്ളിയാഴ്ച ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
അതേസമയം ഒമ്പത് പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് നാല് പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

0 Comments