കാസര്‍കോട്: നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസുകളിടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ ഭീകര താണ്ഡവം. ഹോട്ടല്‍മുറി അടിച്ചുതകര്‍ക്കുകയും അക്രമിയെ പിടികൂടാനെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ. അബ്ദുല്‍ റഹീമിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.[www.malabarflash.com]
ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ സിറ്റി ടവറിലാണ് സംഭവം. അക്രമിയായ ബട്ടംപാറയിലെ മഹേഷി(26)നെ പോലീസ് അറസ്റ്റ് ചെയ്തു.
0 Comments