കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍നിന്നു പിന്മാറാന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരന് ഗിരീഷ് ബാബു വിജിലന്‍സിനു മൊഴി നല്കി.[www.malabarflash.com]
10 കോടി രൂപ വെളുപ്പിച്ചെന്ന പരാതി പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞിന്റെ ആളുകളില്‍നിന്നു നിരന്തര സമ്മര്‍ദമുണ്ടായെന്നും മൊഴി നല്കിയിട്ടുള്ളതായി അറിയുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം കടവന്ത്ര വിജിലന്‍സ് ഓഫീസില്‍ ഐജി എച്ച്. വെങ്കിടേഷ് മുമ്പാകെയാണ് ഗിരീഷ് മൊഴി നല്‍കിയത്. പരാതിയില്‍നിന്നു പിന്മാറില്ലെന്ന് അറിയിച്ചതോടെ കേസിനു പിന്നില്‍ മുസ്ലിം ലീഗിലെതന്നെ ചില നേതാക്കളാണെന്നു വ്യക്തമാക്കി കത്ത് നല്‍കണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടെന്നും ഇങ്ങനെ ചെയ്താല്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഗിരീഷ് ബാബു പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിന് കൈമാറുന്നതിനുവേണ്ടിയാണ് കത്ത് ചോദിച്ചത്. ലീഗ് നേതാക്കളായ കെ.എസ്. ഹംസ, മുട്ടം സ്വദേശിയായ ഹംസ, പി.എം.എ. ലത്തീഫ്, കളമശേരി നഗരസഭാ വൈസ് ചെയര്മാന് ടി.എസ്. അബൂബക്കര്‍, അഹമ്മദ് കബീര്‍ എന്നിവരുടെ പേര് പറയണമെന്നായിരുന്നു ആവശ്യം. നാട്ടില്‍ തനിക്കു പരിചയമുള്ള ചിലരാണ് ആദ്യം സമീപിച്ചത്. പിന്നീട് ഇബ്രാഹിംകുഞ്ഞും മകനുമായും അവരുടെ വീട്ടില്‍വച്ചു സംസാരിച്ചു.
ഇതുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളൊന്നും താന്‍ റിക്കാർഡ് ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷനും പരിശോധിച്ചാല്‍ താന്‍ അവരുടെ വീട്ടില്‍ പോയിരുന്ന കാര്യം വ്യക്തമാകും. സംഭവത്തിനു തെളിവായി ഇബ്രാഹിംകുഞ്ഞ് നല്കിയ എഗ്രിമെന്റിന്റെ ഡ്രാഫ്റ്റ് വിജിലന്‍സിന് മുന്നില്‍ ഗിരീഷ് ബാബു ഹാജരാക്കി.

0 Comments