NEWS UPDATE

6/recent/ticker-posts

കര്‍ണ്ണാടകയില്‍ നിന്ന് നടന്ന് വന്ന 4 കൊല്ലം സ്വദേശികളടക്കം അഞ്ച് പേരെ കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടി ക്വാറന്റെയിനിലാക്കി

മേല്‍പ്പറമ്പ്: കീഴൂര്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ കര്‍ണ്ണാടകയില്‍ നിന്ന് നടന്ന് വന്ന് വിശ്രമിക്കുകയായിരുന്ന നാല് കൊല്ലം സ്വദേശികളായ മല്‍സ്യതൊഴിലാളികളെയും ഒരു തമിഴ്‌നാട് സ്വദ്ദേശിയായ യാജകനേയും പോലീസ് പിടികൂടി ക്വാറന്റെയില്‍ നടപടിക്ക് വിധേയമാക്കി.[www.malabarflash.com]

കളനാട് റെയില്‍വെ സ്റ്റേഷനില്‍ ഒരു സംഘം ആളുകള്‍ വിശ്രമിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ട സാമുഹ്യ പ്രവര്‍ത്തകന്‍ കെ.എസ് സാലി കീഴൂര്‍ പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ സി.ഐ ബെന്നിലാലിന്റെ നേതൃത്വത്തില്‍ കളനാട് റെയില്‍വെ സ്റ്റേഷനിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആംബുലെന്‍സുമായാരുന്ന പോലീസ് എത്തിയത്.
അഞ്ച് പേരെയുംസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാസറകോട് സ്വാകാര്യ ലോഡ്ജില്‍ ക്വാറന്റെയില്‍ നിര്‍ത്താനുള്ള നടപടി സ്വീകരിച്ചു..

നാട്ടുകാരായ ശശികണ്ടത്തില്‍, ഭാസ്‌കരന്‍, സുരേഷ് എന്നിവരുടെ സഹകരണത്തോടെയാണ് കളനാട് റെയില്‍വെ സ്റ്റേഷനില്‍ വിശ്രമിക്കുന്ന സംഘത്തെ കണ്ടെത്തിയത്.

Post a Comment

0 Comments