കൊച്ചി: കാസറകോട് ജില്ലയിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പള്ളിക്കര സ്വദേശിയായ ഹിംദാദ് പി. അബൂബക്കര്‍ നല്കിയ ഹര്‍ജയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.[www.malabarflash.com]
കോവിഡ് രോഗികളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ പരാതിയില്‍ തുടര്‍നടപടിയുണ്ടായില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയില്‍ എന്തു നടപടിയെടുത്തു എന്നതടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കോവിഡ് രോഗികള്‍ ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് പേരും വിലാസവും നല്‍കിയതെന്നും രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയവരെ ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനി ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അന്വേഷിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി മേയ് 11 നു വീണ്ടും പരിഗണിക്കും.

0 Comments