NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ലക്ക് ആശ്വാസം; കാസര്‍കോട് മുനിസിപ്പാലിറ്റിയേയും നാല് ഗ്രാമപഞ്ചായത്തുകളേയും ഹോട്ട്‌സ്‌പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി

കാസര്‍കോട്: കാസര്‍കോട് ജില്ലക്ക് ആശ്വാസം. ഒരു മാസത്തിലധികമായി ഹോട്ട്‌സ്‌പോര്‍ട്ട് പട്ടികയില്‍ ഉണ്ടായിരുന്ന കാസര്‍കോട് മുനിസിപ്പാലിറ്റിയേയും ഉദുമ, അജാനൂര്‍, മൊഗ്രാല്‍പുത്തൂര്‍, മുളിയാര്‍ എന്നീ നാല് ഗ്രാമപഞ്ചായത്തുകളേയും ഹോട്ട്‌സ്‌പോര്‍ട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി.[www.malabarflash.com]

ഇവ അടക്കം 56 പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചത്. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല.

ഓറഞ്ച് സോണായിരുന്നിട്ടും കാസര്‍കോട്ട് കാര്യമായ ഇളവുകള്‍ നേരത്തെ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അഞ്ച് പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോര്‍ട്ടില്‍ നിന്ന് ഒഴിവായതിനാല്‍ ജില്ലയിലെ വ്യാപാര സ്ഥിരാകേന്ദ്രമായ കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ കടകള്‍ തുറക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. 

ബുധനാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ഒരു നിലയുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കുന്നതടക്കമുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments