NEWS UPDATE

6/recent/ticker-posts

വിദേശത്ത്​ നിന്നെത്തിയ രണ്ടുപേർക്ക്​ കോവിഡ്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ ശനിയാഴ്ച ​ രണ്ടുപേർക്ക്​ കോവിഡ്​ രോഗബാധ സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്ത്​ നിന്ന്​ വിമാനത്തിലെത്തിയവരാണ്​.[www.malabarflash.com]

ദുബൈയിൽ നിന്ന്​ കോഴിക്കോ​ട്ടെത്തിയയാൾക്കും അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തിയയാൾക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​​. ഇരുവരും സ്വന്തം ജില്ലയിൽ ചികിത്സയിൽ തുടരുകയാണ്​.

സംസ്ഥാനത്ത്​ ഇതുവരെ 505പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതിൽ 17പേർ മാത്രമാണ്​​ ഇപ്പോൾ ചികിത്സയിലുള്ളത്​. പ്രവാസികളുടെ നിരീക്ഷണത്തിനായി​ നോഡൽ ഓഫീസറെ നിയമിക്കും.

സർക്കാരിൻെറ കെയർസന്റെറുകളിൽ കഴിയുന്നവരെയും വീട്ടുനിരീക്ഷണത്തിലുള്ളവരെയും ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടും. സർക്കാരിൻെറ കെയർസ​​ന്റെറുകളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം 24മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്​. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആപ്പ്​ വഴി ഡോകട്​ർമാർ വി​ഡിയോ കോളിലുടെ ബന്ധപ്പെടും.

ഇതരസംസ്ഥനത്ത്​ നിന്നും പാസുമായി വരുന്നവർക്ക്​ മാത്രമേ അതിർത്തികടക്കാൻ സാധിക്കുകയുള്ളൂ. മറ്റുസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്രമീകരണത്തിന്​ ​വിധേയമാകണം. വിദൂരസ്ഥലങ്ങളിൽ അകപ്പെട്ടവരെ ട്രെയിനിൽ എത്തിക്കുന്നതിനായുള്ള​ പരിശ്രമം തുടരുകയാണ്​. ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്നാകും പുറപ്പെടുക. വിദ്യാർഥികൾക്കായിരിക്കും ഇതിൽ മുൻഗണന. തുടർന്ന്​ മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നും ട്രെയിനുകൾ പുറപ്പെടും.

ശിശുമരണനിരക്ക്​ സംസ്ഥാനത്ത്​ വളരെ കുറഞ്ഞനിലയിലെത്തിയ അവസരത്തിലാണ്​ ഞയറാഴ്ച  മാതൃദിനം ആഘോഷിക്കുന്നത്​. ആയിരം കുട്ടികൾ ജനിക്കു​​േമ്പാൾ ഏഴ്​ കുട്ടികൾ മാത്രമാണ്​ കേരളത്തിൽ മരണപ്പെടുന്നത്​. ഇത്​ അഭിമാനകരമായ നേട്ടമാണ്​.

ക്ഷേത്രങ്ങളു​ടെ ഫണ്ട്​ സർക്കാർ അടിച്ചുകൊണ്ടുപോകുന്നതായി പ്രചാരണമുണ്ട്​. കഴിഞ്ഞ ബജറ്റ്​ പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ 100കോടിയും മലബാർ കൊച്ചി ദേവസ്വം ബോർഡിന്​ 36 കോടി രൂപയും നീക്കിവെച്ചു. ശബരിമലയുടെ ഭാഗമായുള്ള നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ കിഫ്​ബിയിലുടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്​. ശബരിമല തീർഥാടനത്തിന്​ 30 കോടിയുടെ പ്രത്യേക ഗ്രാൻറ്​ നൽകി.

കൂത്താട്ടുകളും മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷക്കായി ​പ്രത്യേക പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്​. തത്വമസി എന്നപേരിൽ തീർഥാടന പദ്ധതി ആവിഷ്​കരിച്ചിട്ടുണ്ട്​. ബജറ്റ്​ പരിശോധിച്ചാൽ സർക്കാർ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന്​ വ്യക്തമാകും. ഇതൊക്കെയാണ്​ സത്യം എന്നിരിക്കെ സമൂഹത്തിൽ ചിലർ മതവിദ്വേഷം പടർത്താൻ ഒരുങ്ങിയിരിക്കുകയാണ്​.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, അംബാജി ക്ഷേത്രം, മഹാരാഷ്​ട്രയിലെ മഹാലക്ഷ്​മി ക്ഷേത്രം ക്വാലാലംപൂർ, സായ്​ഭായ ട്രസ്​റ്റ്​ 51 കോടി, പാട്​നയിലെ മഹാവീർ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെല്ലാം അതത്​ സർക്കാരുകൾക്ക്​ സംഭാവന നൽകിയിട്ടുണ്ട്​. പ്രതിസന്ധികാലത്തും കൊതുകിന് ചോര തന്നെ കൗതുകം എന്ന നിലയിലാണ്​ ചിലരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments