തിരുവനന്തപുരം: കോവിഡിനെ തുടർന്ന് നടത്താൻ കഴിയാതിരുന്ന എസ്എസ്എൽസി, പ്ലസ് വണ്, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 ന് ആരംഭിക്കും. 30 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷകൾ രാവിലേയും എസ്എസ്എൽസി പരീക്ഷകൾ ഉച്ചകഴിഞ്ഞുമാണ് നടത്തുക.[www.malabarflash.com]
ലോക്ക് ഡൗണിനു മുന്പ് പൂർത്തിയാകാതെ പോയ മൂന്നു വിഷയങ്ങളുടെ പരീക്ഷയാണ് എസ്എസ്എൽസിക്കുള്ളത്. കണക്കു പരീക്ഷ 26 നും ഫിസിക്സ് 27 നും കെമിസ്ട്രി പരീക്ഷ 28 നും നടത്തും.
വൊക്കേഷണൽ ഹയർസെക്കൻഡറി എന്റർപ്രണർഷിപ്പ് ഡവലപ് മെന്റ് ( ഒന്നും രണ്ടും വർഷ പരീക്ഷകൾ ) 26 ന് രാവിലെ നടക്കും. ഒന്നാം വർഷ ഹയർസെക്കൻഡറി മ്യൂസിക്, അക്കൗണ്ടൻസി, ജിയോഗ്രഫി, സോഷ്യൽ വർക്ക് , സാൻസ്ക്രിറ്റ് സാഹിത്യ പരീക്ഷകൾ 27 നു രാവിലേയും ഇക്കണോമിക്സ് പരീക്ഷ 28 നും നടക്കും. ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി പരീക്ഷകൾ 29 ന് ഉച്ചകഴിഞ്ഞും കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപ്പോളജി പരീക്ഷകൾ 30ന് ഉച്ചകഴിഞ്ഞും നടക്കും.

രണ്ടാം വർഷ ഹയർസെക്കൻഡറി ബയോളജി, ജിയോളജി, സാൻസ്ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജ് പരീക്ഷകൾ 27 ന് രാവിലെ നടക്കും. ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (പഴയത്), ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ 28 നു രാവിലേയും ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ് പരീക്ഷകൾ 29 നു രാവിലേയും നടക്കും. 30 ന് രാവിലെ മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം പരീക്ഷകളും നടക്കും.
0 Comments