NEWS UPDATE

6/recent/ticker-posts

അടുത്ത മഹാമാരി കോഴികളിൽനിന്ന്;​ ലോകത്തെ പകുതിപേരെ കൊന്നൊടുക്കുമെന്ന് ശാസ്​ത്രജ്​ഞൻ

ന്യൂയോർക്ക്: ലോകത്തെ പകുതി ജനങ്ങളെയും കൊന്നൊടുക്കുന്ന മഹാമാരിക്ക്​ കോഴിഫാമുകൾ ഇടയാക്കുമെന്ന്​ അമേരിക്കൻ ശാസ്​ത്രജ്​ഞൻ. വൃത്തിഹീനമായ സാഹചര്യത്തിൽ ഫാമുകളിൽ വളർത്തുന്ന ​കോഴികൾ കോവിഡിനേക്കാൾ വലിയ മഹാമാരി സൃഷ്​ടിക്കുമെന്നാണ്​ യു.എസ് ശാസ്ത്രജ്ഞനായ ഡോ. മൈക്കിൾ ഗ്രെഗർ മുന്നറിയിപ്പ്​ നൽകുന്നത്​.[www.malabarflash.com]

‘മഹാമാരിയെ എങ്ങനെ അതിജീവിക്കാം’ (ഹൗ ടു സർവൈവ് എ പാൻഡമിക്) എന്ന പുസ്​തകത്തിലാണ്​ അദ്ദേഹം ഈ പ്രവചനം നടത്തുന്നത്​.

പൗൾട്രിഫാമുകൾ നിലനിൽക്കുന്ന കാലത്തോളം മാരക പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട്​. കോഴികൾ അടക്കമുള്ളവയെ ഫാമുകളിൽ അനാരോഗ്യകരമായ സാഹചര്യത്തിലാണ്​ വളർത്തുന്നത്​. തിങ്ങിഞെരുങ്ങി ചിറകു വിടർത്താൻ പോലും കഴിയാത്ത തരത്തിലാണ്​ ഫാമുകളുടെ ക്രമീകരണം. കോഴിക്കാഷ്​ഠത്തിൽ അടങ്ങിയ അമോണിയ രോഗം പടരുന്നതിനും ഇടയാക്കുന്നു.

കൂടുതൽ വൃത്തിയും ശുദ്ധിയും ഉറപ്പും വരുത്തിയാൽ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാം. പക്ഷിപ്പനി പലപ്പോഴായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു പുതിയൊരു വൈറസിലേക്കുള്ള പരിവർത്തനമാണെന്നും പുസ്​തകത്തിൽ പറയുന്നു. കടുത്ത സസ്യാഹാര വാദിയായ ഗ്രെഗർ മാംസം ഭക്ഷിക്കുന്നതിനെതിരെ ശക്​തമായ വാദങ്ങളാണ്​ ഉന്നയിക്കുന്നത്​.

മൃഗപരിപാലനവും അവയെ ഭക്ഷിക്കുന്നതും മനുഷ്യരുടെ പ്രതിരോധ ശേഷി ക്ഷയിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. രോഗവാഹകരായ ജന്തുക്കളിൽ നിന്നാണ്​ മഹാമാരികൾ മനുഷ്യരിലേക്കെത്തിയത്​. കൊറോണ​വൈറസ്​ വവ്വാലുകളിൽ നിന്ന് ഉത്ഭവിച്ചുവെന്നാണ്​ ഒരുവിഭാഗം ശാസ്​ത്രജ്​ഞർ വിലയിരുത്തുന്നത്​.

Post a Comment

0 Comments