കാസറകോട്: മഞ്ചേശ്വരത്തെ വാടക വീട്ടില്‍ താമസിച്ചു വന്നിരുന്ന ഹഫീസ ബാനുവിനും കുടുംബത്തിനും വനിതാശിശു വികസന വകുപ്പിന്റെയും ജില്ലാ ഐ. സി. ഡി. എസ് ഓഫീസിന്റേയും കരുതല്‍.[www.malabarflash.com]
ഭര്‍ത്താവുമൊത്ത് വാടക വീട്ടില്‍ കഴിയുന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ ഹഫീസയ്ക്ക് ലോക്ഡൗണിനെ തുടര്‍ന്ന് ഉഡുപ്പിയിലെ സ്വന്തം വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മെയ് അഞ്ചാം തീയ്യതി പ്രസവിക്കേണ്ട ഇവര്‍ക്ക് ഏപ്രില്‍ 24 ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.
പ്രദേശത്തെ അംഗണ്‍വാടി ടീച്ചറുടെ കൃത്യ സമയത്തെ ഇടപെടലിനെ തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് വകു പ്പ് ജീവനക്കാര്‍ എത്തിച്ചു. തുടര്‍ന്ന് ജില്ലാ ഐ. സി. ഡി. എസ് പ്രോഗ്രാം ഓഫിസിലെ സ്‌കൂള്‍ കൗണ്‍സിലര്‍ ടോള്‍സി ഇടപെട്ടു. ലോക്ഡൗണിലെ ഏകാന്തതയും ഭാര്യയുടെ കന്നി പ്രസവസമയത്ത് ബന്ധുക്കളാരും കൂടെയില്ലാത്തതും മാനസീകമായി തകര്‍ത്ത ഇവരുടെ ഭര്‍ത്താവിന് കൃത്യമായ കൗണ്‍സിലിങും ആവശ്യമായ സേവനങ്ങളും എത്തിച്ചു നല്‍കാന്‍ വനിതാ ശിശു വികസന ആരോഗ്യ വകു പ്പ് ജീവനക്കാരുടെ ഇടപെടലിലൂടെ സാധിച്ചു.
ആശുപത്രിയില്‍ ഹഫീസ ഒരുപെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം ആംബുലന്‍സില്‍ ഇവരെ വാടക വീട്ടിലേക്ക് തിരികെഎത്തിച്ചെങ്കിലും പ്രസവശേഷമുള്ള പരിചരണങ്ങളും ശുശ്രൂഷകളും നല്‍കാനായി ഭാര്യയുടെ വീട്ടില്‍ എത്തിക്കണമെന്ന ആവശ്യവുമായി വീണ്ടും വകു പ്പുമായി യുവതിയുടെ ഭര്‍ത്താവ് ബന്ധപ്പെട്ടു.
പ്രസവ ശേഷമുള്ള സ്ത്രീകളുടെ ശാരീരിക മാനസീക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് വകു പ്പ് ജീവനക്കാര്‍ ഹഫീസ ബാനുവിനെ ഉഡുപ്പിയിലുള്ള അവരുടെ വീട്ടില്‍ സുരക്ഷിതമായിഎത്തിക്കുകയും ചെയ്തു.
0 Comments