NEWS UPDATE

6/recent/ticker-posts

രാജ്യത്ത് ലോക്‌ഡൗൺ മെയ് 17 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗൺ മെയ് 17 വരെ നീളും.[www.malabarflash.com]

പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടും. എന്നാൽ ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകൾ ഉണ്ടാകും. പൊതുഗതാഗതം അനുവദിക്കില്ല.

വിമാന യാത്രകൾ, റെയിൽവേ ഗതാഗതം, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സ്കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. 

രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും

Post a Comment

0 Comments