മുംബൈ: മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി ചികിത്സക്ക് വിധേയനായ ആദ്യ കോവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പത്തിമൂന്നുകാരനാണ് മരിച്ചത്. ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു.[www.malabarflash.com]
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഏപ്രിൽ 20 ന് ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ രോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. രോഗം കണ്ടെത്തി ചികിത്സിക്കാൻ വൈകിയതാണ് മരണകാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും വിദേശത്ത് യാത്ര ചെയ്തിട്ടില്ലാത്തതിനാലും രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടില്ലാത്തതിനാലും ചികിത്സ അദ്ദേഹം വൈകിപ്പിച്ചു. ഗുരുതരാവസ്ഥയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഐസിഎംആർ അനുമതിയോടെ ഇദ്ദേഹത്തിന് കഴിഞ്ഞ ശനിയാഴ്ച പ്ലാസ്മ തെറാപ്പി ചികിത്സ നൽകി. എന്നാൽ രോഗിയെ രക്ഷിക്കാനായില്ല.

0 Comments