NEWS UPDATE

6/recent/ticker-posts

മുൻകാമുകിയുടെ ന​ഗ്നചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ

തൃശ്ശൂ‍ർ: മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്ട്സ്സ് ആപ്പിൽ പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ. മുളങ്കുന്നതുകാവ് സ്വദേശി അനിൽ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.[www.malabarflash.com]

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവർ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങൾ വന്നതോടെ യുവതി ഇയാളെ വിട്ടു പോയി. ഇതിൽ കുപിതനായ അനിൽ യുവതിയുടെ ചിത്രങ്ങൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

യുവതി ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതിയാണ് അനിൽ കുമാർ. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments