NEWS UPDATE

6/recent/ticker-posts

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്തും

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്തും. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം മെയ് 31ന് രൂപപ്പെടും. ഇതിന്റെ ഭാഗമായി കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രചവനം.[www.malabarflash.com]

നേരത്തെ ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. അതേസമയം വേനല്‍മഴ ശക്തിയായി തന്നെ ലഭിക്കുമെന്നതിനാല്‍ നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments