തിരുവനന്തപുരം: 50 പവനും 50,000 രൂപയുമായി ബാങ്കിൽ നിന്നിറങ്ങിയ കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ.മോഹനന്റെ (56) തിരോധാനത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി. കാണാതായി ആറ് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും പോലീസിന് ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടി ആയി.[www.malabarflash.com]
പേരൂർക്കട–നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിന് സമീപം വരെ മോഹനൻ എത്തിയതായി തെളിഞ്ഞിട്ടുണ്ട് എങ്കിലും അഴിക്കോട് ഭാഗത്തേക്ക് വന്നതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. 8ന് രാവിലെ 11ന് ഈ പ്രദേശങ്ങളിൽ കുറച്ച് സമയം വൈദ്യുതി പോയതിനാൽ പല കടകളുടെയും സിസിടിവികൾ പ്രവർത്തിച്ചിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും തുമ്പൊന്നും ലഭിക്കാത്തതും തിരിച്ചടിയായി.
കവർച്ചയുടെ സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്. എങ്കിലും മോഹനൻ ഓടിച്ചിരുന്ന സ്കൂട്ടർ ഉൾപ്പെടെ അപ്രത്യക്ഷമായത് അന്വേഷണസംഘത്തെ കുഴയ്ക്കുന്നു. ഏറെ തിരക്കുള്ള തെങ്കാശി പാതയിൽ രാവിലെ വാഹനം ഉൾപ്പെടെ ഒരാളെ തട്ടിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടാണ് എന്ന് പോലീസ് കണക്കുകൂട്ടുന്നു.
ബാങ്കിൽ നിന്ന് ഇറങ്ങിയ ശേഷം മോഹനനെ വാഹനങ്ങൾ പിൻതുടർന്നോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ഭാര്യാ സഹോദരൻ ജയകുമാർ നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിൽ എത്തുന്ന സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടു പോയി പണയം വയ്ക്കുകയും തിരികെ എടുത്ത് കൊണ്ടുവരുന്നതും വർഷങ്ങളായി മോഹനനാണ്. പതിവ് പോലെ കഴിഞ്ഞ 8ന് പോയി തിരികെ മടങ്ങുന്നതിനിടെ ആണ് വാഹനവുമായി അപ്രത്യക്ഷമാകുന്നത്.

0 Comments