കാസർകോട്: കോവിഡ് മഹാമാരി മൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ പലർക്കും പെരുന്നാൾ വസ്ത്രം വാങ്ങാനുള്ള സാമ്പത്തിക സാഹചര്യമില്ല അവരോട് ഐക്യദാർഢ്യമെന്നോളം എം എസ് എഫ് കാസർകോട് ജില്ലാ ഭാരവാഹികൾ പുത്തനുടുപ്പ് ഒഴിവാക്കിക്കൊണ്ട് അതിന്റെ തുക തൃക്കരിപ്പൂർ സി എച്ച് സെന്ററിലേക്കായി ജനറൽ കൺവീനർ എ ജി സി ബഷീറിന് കൈമാറി.[www.malabarflash.com]
കാരുണ്യത്തിന്റെ കടാക്ഷത്തിനായി കാത്തിരിക്കുന്ന തൃക്കരിപ്പൂർ സി.എച്ച് സെന്ററിലെ ഒരു പറ്റം ഹതാശയർക്ക് പെരുന്നാളിന് പുത്തനുടുപ്പ് അണിയാൻ മാറ്റി വെച്ച തുക എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ട്രഷറർ അസ്ഹറുദ്ധീൻ മണിയനോടി, വൈസ് പ്രസിഡണ്ട് നവാസ് കുഞ്ചാർ, നഷാത്ത് പരവനടുക്കം, ജാബിർ തങ്കയം, റംഷീദ് തോയമ്മൽ, സഹദ് അംഗടിമുഗർ സെക്രട്ടറിമാരായ സിദ്ധിഖ് മഞ്ചേശ്വരം, അഷ്റഫ് ബോവിക്കാനം, താഹ തങ്ങൾ സലാം ബെളിഞ്ചം എന്നിവർ നൽകുകയായിരുന്നു
ജാതി-മത-രാഷ്ട്രീയ ഭേദമന്യ പാവപ്പെട്ട രോഗികൾക്ക് ആശ്വാസവും ആശ്രയവുമായി പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ സ്വാന്തനത്തിന് സ്പർശനം ഏകി പ്രവർത്തിച്ചുവരുകയാണ്. ദൈനം ദിന ജീവിത ചിലവുകൾക്ക് പോലും പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന നിരാലംബരും, പാവപ്പെട്ടവരുമായ രോഗികൾക്ക് സഹായകമാവുക എന്ന ലക്ഷ്യവുമായിലക്ഷ്യവുമായി 2014 ഏപ്രിൽ മാസത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രാർത്ഥനയോടെ തുടക്കം കുറിച്ചത്.
24 രോഗികൾ ആഴ്ച്ചയിൽ 3 തവണയായി ഡയാലിസ് ചെയ്തു വരുകയാണിവിടെ. ഇതിന്റെ ചിലവുകൾക്കാണ് തുക കൈമാറിയത്.
നേതാക്കളുടെ പ്രവർത്തനം മാതൃകയാക്കാൻ ഒരുങ്ങുകയാണ് കാസറകോട്ടെ എം എസ് എഫ് പ്രവർത്തകർ
നേതാക്കളുടെ പ്രവർത്തനം മാതൃകയാക്കാൻ ഒരുങ്ങുകയാണ് കാസറകോട്ടെ എം എസ് എഫ് പ്രവർത്തകർ
0 Comments