കാസറകോട്: ദീര്‍ഘകാലം പാക്കം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായിരുന്ന പരേതയായ വി. ആര്‍ ശ്യാമള തന്റെ മകള്‍ നന്ദന മോഹനന് നല്‍കിയ സ്വര്‍ണാഭരണങ്ങളില്‍ നിന്നും ഒരു വളയും കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി മാതൃകയായി.[www.malabarflash.com]
ശ്യാമള ടീച്ചറുടെ ഭര്‍ത്താവ് പാക്കം വരദയിലെ റിട്ടയേര്‍ഡ് പ്രധാനധ്യാപകന്‍ ഇ. എന്‍. മോഹനന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയുടെ ചെക്കും ഉദുമ എം.എല്‍ എ കെ. കുമിരാമന് കൈമാറി.
പാക്കത്തെ പി. കമലാക്ഷി അമ്മ തന്റെ ക്ഷേമ പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ഭാഗം മുഖ്യമ ്രന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
0 Comments