ഉദുമ: പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. ഉദുമ ബാര മുക്കുന്നോത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അനീഷ് -രമ്യ ദമ്പതിയുടെ കുഞ്ഞാണ് മരിച്ചത്.[www.malabarflash.com]
മെയ് 26നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രമ്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു.
28ന് ഡിസ്ചാര്‍ജായി വീട്ടിലെത്തി. വൈകിട്ടാണ് കുട്ടിക്ക് ശ്വാസതടസമുണ്ടായത്. ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. രാത്രിയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു .

0 Comments