കൊച്ചി: നടനും സംവിധായാകുനമായ മുഹമ്മദ് മുസ്തഫ സംവിധാനം നിർവഹിച്ച 'നിഖാബ്' എന്ന ഹ്രസ്വചിത്രം സസ്പെൻസ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണ്.[www.malabarflash.com]
സുരഭി ലക്ഷ്മി, ശശി കലിംഗ, ബിനോയ് നമ്പാല എന്നിവരാണ് ഒരു സംഭാഷണം പോലും ഇല്ലാത്ത ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ ഭാവങ്ങളും ആകാംഷാഭരിതമായ പ്രമേയവുമാണ് കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എങ്ങനെ ബുദ്ധിപരമായി കാര്യങ്ങളെ സമീപിക്കുന്നു എന്നത് നിഖാബ് തുറന്നു കാണിക്കുന്നുണ്ട്.
സുമേഷ് ശാസ്താ ഛായാഗ്രഹണവും വിനീബ് കൃഷ്ണൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. മാത്യൂസ് പുളിക്കനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫയാണ് ഈ ഹ്രസ്വചിത്രം ഫ്രണ്ട്സ് ഇൻ ഫ്രെയിംസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്നത്. ചിത്രം മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.

0 Comments