കാസറകോട്: രാജ്യത്തു ലോക്ക് ഡൗൺ കാരണം തീവണ്ടി സർവീസ് നിർത്തിവെച്ചതോടെ റെയിൽ പാളങ്ങൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. പല സ്ഥലങ്ങളിലും ജനങ്ങൾ തിങ്ങി പാർക്കുന്നിടത്തു കൂടിയാണ് റയിൽവേ ട്രാക് കടന്നു പോകുന്നത്. [www.malabarflash.com]
ലോക്ക് ഡൗൺ കാരണം തീവണ്ടി സർവീസ് നിർത്തിയതോടെ പല പ്രദേശങ്ങളിലും കുട്ടികൾ കളിക്കുന്നതിനും മുതിർന്നവർ തുണി ഉണക്കുന്നതിനും അടക്കം റെയിൽ ട്രാക്ക് ഉപയോഗിച്ചിരുന്നത്.
എന്നാൽ വെള്ളിയാഴ്ച മുതൽ അഥിതി തൊഴിലാളികളെയും കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നോൺ സ്റ്റോപ്പ് തീവണ്ടി സർവീസ് ആരംഭിച്ചിരിക്കുകയാണ്. അതിനാൽ റെയിൽവേ ട്രാക്കിനടുത്തു വീടുള്ളവർ കരുതിയിരിക്കണം.
നോൺ സ്റ്റോപ്പ് ട്രെയിൻ ആയത് കൊണ്ട് തന്നെ വളരെ വേഗത്തിലായിരിക്കും പല തീവണ്ടികളുടെയും ഓട്ടം. പ്രത്യേക സമയമോ മുന്നറിയിപ്പോ ഇല്ലാതെ വരുന്ന തീവണ്ടികൾ കടന്നു പോകുന്നതിനാൽ റെയിൽവേ പാളങ്ങൾ മുറിച്ചു കടക്കുന്നവരും, പാളത്തിനടുത്തു താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കുട്ടികൾ റെയിൽവേ കളിക്കുന്നതു ഒഴിവാക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം

0 Comments