ബജറ്റ് ഫോണുകൾക്ക് പേരുകേട്ട റിയൽമി അവരുടെ സ്മാർട്ട് ഫോൺ സീരീസിലേക്ക് പുതിയ രണ്ട് അവതാരങ്ങളെ കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ്. നാർസോ 10, 10 എ എന്ന മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വാട്ടർ ഡ്രോപ് നോച്ച് ഡിസ്പ്ലേയുമായി എത്തുന്ന ഇരു മോഡലുകളിലും മീഡിയ ടെക് പ്രൊസസറാണ് റിയൽമി പരീക്ഷിച്ചിരിക്കുന്നത്.[www.malabarflash.com]
നാർസോ 10 എന്ന മോഡലിൽ നിന്ന് തുടങ്ങാം. 6.5 ഇഞ്ച് എച്ച്.ഡി പ്ലസ് എൽ.സി.ഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1600 x 720p റെസൊല്യൂഷനുള്ള ഡിസ്പ്ലേക്ക് 89.8% സ്ക്രീൻ ടും ബോഡി റേഷ്യോയാണ്. മുന്നിൽ 16MP f/2.0 സെൽഫീ കാമറയും നൽകിയിട്ടുണ്ട്.
മീഡിയ ടെക് ഹീലിയോ ജി80 ചിപ് സെറ്റ് കരുത്തേകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് നാർസോ 10. ബെഞ്ച്മാർക് സ്കോർ 200,000 മുള്ള പുതിയ മീഡിയടെക് ചിപ്സെറ്റ് മത്സരിക്കുന്നത് സ്നാപ്ഡ്രാഗെൻറ 665 എന്ന പ്രൊസസറിനോടാണ്. നാല് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള നാർസോ 10ൽ 512 ജിബി വരെയുള്ള മെമ്മറി കാർഡ് ഇട്ട് സ്റ്റോറേജ് വർധിപ്പിക്കാം.
5,000mAh ബാറ്ററിയുമായി എത്തുന്ന റിയൽമിയുടെ പുതിയ ബജറ്റ്ഫോണിൽ 18 വാട്ട് ഫാസ്റ്റ് ചാർജറും കൂടെ യു.എസ്.ബി ടൈപ് സി ചാർജിങ് പോർട്ടും നൽകിയത് വിപണിയിൽ ഗുണം ചെയ്യാനിടയുണ്ട്. 48 മെഗാപിക്സലുള്ള പ്രധാന കാമറയടക്കം നാല് പിൻകാമറകളാണ് നാർസോ 10ന്. എട്ട് മെഗാ പിക്സൽ അൾട്രാ വൈഡ് കാമറ, രണ്ട് വീതം മെഗാപിക്സലുള്ള മാക്രോ ലെൻസും മോണോ ലെൻസുമാണ് മറ്റ് കാമറാ വിശേഷങ്ങൾ.
റിയൽമി സി 3 എന്ന മോഡലിൽ ചെറിയ മാറ്റം വരുത്തിയതാണ് നാർസോ 10 എ എന്ന് പറയാം. ഡിസ്പ്ലേ വിശേഷങ്ങൾ എല്ലാം തന്നെ നാർസോ 10ന് സമാനമാണ്. ചിപ്സെറ്റിലാണ് മാറ്റമുള്ളത്. വിലകുറഞ്ഞ മോഡലായ നാർസോ 10 എക്ക് ഹീലിയോ ജി70 എന്ന പ്രൊസസറാണ് റിയൽമി നൽകിയിരിക്കുന്നത്. സി3 എന്ന മോഡലിനും ഇതേ ചിപ്സെറ്റായിരുന്നു. മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് 10 എക്ക്. 12 മെഗാ പിക്സൽ പ്രധാന കാമറ, രണ്ട് വീതം മെഗാ പിക്സലുള്ള പോർട്രെയിറ്റ് ലെൻസും മാക്രോ ലെൻസും 10എക്ക് നൽകിയിട്ടുണ്ട്. 5000 എം.എ.എച്ച് ബാറ്ററി ചാർജ് ചെയ്യാൻ 10 വാട്ട് ഫാസ്റ്റ് ചാർജിങ് സംവിധാനമാണുള്ളത്.
നാർസോ 10 4ജിബി+128 ജിബി മോഡലിന് 11,999 രൂപയാണ് റിയൽമി വിലയിട്ടിരിക്കുന്നത്. റിയൽമി നാർസോ 10 എ മോഡലിന് 8,499 രൂപയാണ് വില. ഇരു മോഡലുകളും ഫ്ലിപ്കാർട്ടിലും റിയൽമി ഒാൺലൈൻ സ്റ്റോറിലുമായി മെയ് 18ന് വിൽപ്പനയാരംഭിക്കും.

0 Comments