മംഗളൂരു: കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ വിദ്യാര്‍ഥിക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ സംഘ്പരിവാര്‍ അക്രമം. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ കാസര്‍കോട് ബായറില്‍ മദ്രസ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയായ ബജ്റംഗ്ദൾ നേതാവിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്.[www.malabarflash.com]
കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ ഏപ്രില്‍ 21നാണ് അക്രമം നടന്നത്. വിദ്യാര്‍ഥിയെ ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവർത്തകർ സംഘം അക്രമിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
അക്രമത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. സംഭവം വിവാദമായതോടെ 4 അംഗ അക്രമി സംഘത്തെ കര്‍ണാടക പോലീസ് വെള്ളിയാഴ്ച പിടികൂടി.
കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള ദിനേശ് എന്ന ബജ്റംഗ്ദൾ നേതാവാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിന്‍റെ മറവിൽ മദ്രസ അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിട്ടും അന്ന് മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. 14 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 6 പേരെ അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് ദിനേശ് കോടതിയില്‍ ഹാജരായത്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന കരീം മൗലവി ആഴ്ചകളോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഇനിയും പൂർണമായും ഭേദമായിട്ടില്ല.

0 Comments