NEWS UPDATE

6/recent/ticker-posts

നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കണം; സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്: നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളും മതപഠന കേന്ദ്രങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് സമസ്ത അധ്യക്ഷൻ ഇ സുലൈമാൻ മുസ്‌ലിയാർ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.[www.malabarflash.com]

സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് ഏറ്റവും കുറഞ്ഞ സമയത്തിൽ ആരാധനാ കർമങ്ങൾ നിർവഹിക്കുന്ന രീതി സ്വീകരിക്കാൻ വിശ്വാസികൾ തയ്യാറാകും. 

ലോക്ക്ഡൗൺ കാലത്ത് എങ്ങനെ സൂക്ഷ്മമായി ശ്രദ്ധിച്ച് ആരാധനാലയങ്ങൾ പ്രവർത്തിപ്പിക്കാം എന്നത് സംബന്ധിച്ച് മതപരമായ സാധ്യതകളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ നിർദേശങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

Post a Comment

0 Comments