മക്ക: പാപമോചനത്തിന്റെ ദിന രാത്രങ്ങളില്‍ മണ്ണും മനസും കുളിര്‍പ്പിച്ച് ഹറമിലും പരിസരങ്ങളിലും കനത്ത മഴ ലഭിച്ചു. ശക്തമായ ഇടിമിന്നലോടുകൂടിയ മഴയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും വര്‍ഷിച്ചത്. കനത്ത മഴയില്‍ വിശ്വാസികള്‍ മസ്ജിദുല്‍ ഹറമിലെ മതാഫില്‍ നിസ്‌കരിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.[www.malabarflash.com]
മതാഫിലെത്തിയവര്‍ മഴയില്‍ കുതിര്‍ന്നാണ് നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദിയില്‍ ഇരുഹറമുകളില്‍ മാത്രമാണ് ജുമുഅഃ ജമാഅത്ത്, തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കുന്നത്.
മതാഫിലെത്തിയവര്‍ മഴയില്‍ കുതിര്‍ന്നാണ് നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദിയില്‍ ഇരുഹറമുകളില്‍ മാത്രമാണ് ജുമുഅഃ ജമാഅത്ത്, തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കുന്നത്.
മക്ക ഗവര്‍ണറേറ്റിലെ മക്ക, ജമൂം, കാമില്‍, അല്ലീത്, അദമ്, ബഹ്‌റ എന്നിവിടങ്ങളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും ത്വാഇഫ് പ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അല്‍-ഖസീം, ഹായില്‍, ജസാന്‍, നജ്റാന്‍, ആസിര്‍, അല്‍-ബഹ, മദീന, തബൂക്ക് എന്നീ പ്രദേശങ്ങളില്‍ ശകത്മായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്നും സൗദിയിയുടെ കിഴക്കന്‍ പ്രദേശമായ റിയാദിലും പരിസര പ്രദേശങ്ങളിലും പൊടികാറ്റിന് സാധ്യതയുണ്ടെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
0 Comments