മലപ്പുറം: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മകൻ തള്ളിവീഴ്ത്തിയ പിതാവ് മരിച്ചു. തിരൂർ മുത്തൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മകൻ അബൂബക്കർ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മദ്യപിച്ചെത്തിയ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതിനിടെ മകൻ പിതാവിനെ മർദിക്കുകയും തള്ളിവീഴ്ത്തുകയും ആയിരുന്നെന്നു പോലീസ് പറഞ്ഞു.
പരുക്കേറ്റ മുഹമ്മദ് ഹാജിയെ നാട്ടുകാർ ഉടനെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

0 Comments