ആലുവ: ലോക്ക്ഡൗണിനെത്തുടർന്ന് കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ യാത്ര തിരിച്ചു. ഒഡീഷയിലേക്കാണ് തൊഴിലാളികളുടെ ആദ്യ സംഘം മടങ്ങുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ആലുവയിൽനിന്നും ട്രെയിൻ പുറപ്പെട്ടു.[www.malabarflash.com]
ക്യാമ്പുകളില്‍ രജിസ്ട്രേഷൻ നടത്തി കെഎസ്ആർടിസി ബസിൽ സ്റ്റേഷനിലെത്തിച്ച് പരിശോധനകൾക്ക് ശേഷമാണ് തൊഴിലാളികളെ ട്രെയിനിൽ കയറ്റിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1152 പേരാണ് ട്രെയിനിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര. ടിക്കറ്റ് ചാർജ് മാത്രമാണ് തൊഴിലാളികളിൽനിന്ന് ഈടാക്കിയത്. ട്രെയിനിൽ ഇവർക്കുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാമ്പുകളിലായാണ് ഇവർ കഴിയുന്നത്. ഇവർക്ക് സ്വന്തം നാടുകളിലേക്ക് മട ക്കയാത്ര അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
അതേസമയം, തെലുങ്കാനയില്‍ കുടുങ്ങിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള അതിഥി തൊഴിലാളികളുമായുള്ള പ്രത്യേക ട്രെയിന്‍ ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

0 Comments