പത്തനംതിട്ട: ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. സീതത്തോട് വാലുപാറയിൽ കൊമ്പനോലിൽ രാജന്റെയും ശ്യാമളയുടെയും ഇളയ മകൾ രേഷ്മ ആണ് മരിച്ചത്. 18 വയസായിരുന്നു.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടം. ഈ സമയത്ത് രേഷ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. റേഷൻ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിൽ എത്തിയ അമ്മ ശ്യാമള രേഷ്മയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ വീടിന്റെ പുറകുവശത്തെ വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോൾ മകൾ വീണുകിടക്കുന്നതാണ് കാണുന്നത്. ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.
സീതത്തോട് കെ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഏക സഹോദരി രേഖാരാജ്. സംസ്കാരം പിന്നീട്.

0 Comments