തൃശൂര്‍: അന്തര്‍ജില്ലാ മോഷണസംഘം മാള പോലിസിന്റെ പിടിയിലായി. തൃശൂര്‍ ജില്ലയിലെ നാല് ഇടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത കേസിലാണ് സിഐ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്.[www.malabarflash.com]
കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സ്വദേശി തയ്യില്‍ സൗരവ് (23), മേത്തല എല്‍ത്തുരുത്ത് സ്വദേശി തലപ്പിള്ളി അമല്‍ദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് (26), കോട്ടപ്പുറം സ്വദേശി എടപ്പിള്ളി മാലിക് (18) എന്നിവരാണ് പിടിയിലായത്
പൊയ്യ, പൂവ്വത്തുശ്ശേരി, അഷ്ടമിച്ചിറ, കൊമ്പൊടിഞ്ഞാമാക്കല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് വിലകൂടിയ ബൈക്കുള്‍ ഇവര്‍ മോഷ്ടിച്ചിട്ടുള്ളത്. ഇവരില്‍ നിന്ന് രണ്ട് ബൈക്കുകളും ഒരു ബൈക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തു.
പ്രതികള്‍ ഉപേക്ഷിച്ച നിലയില്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിന് താഴെ നിന്നാണ് ബൈക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
എസ്‌ഐ എ വി ലാലു, എഎസ്‌ഐമാരായ സുധാകരന്‍, ബിജു വാളൂരാന്‍, വിശ്വംബരന്‍, ഗ്രേഡ് സിപിഒമാരായ ആര്‍ മിഥുന്‍കൃഷ്ണ, പി കെ ബിജു, ജോബി, എം എക്‌സ് ഷിജു, വിനോദ്, സിപിഒ സുജിത് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
0 Comments