കോഴിക്കോട്: കൊവിഡ് സാമൂഹിക വ്യാപന ഭീഷണികള്‍ക്കിടെ മലയാളികളുമായി ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെത്തി. രാത്രി 10നാണ് ട്രെയിന്‍ കോഴിക്കോട്ടെത്തിയത്.[www.malabarflash.com]
മൊത്തം 500 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഇതില്‍ 194 പേര്‍ കോഴിക്കോട്ടിറങ്ങി. കോഴിക്കോട് ജില്ലക്കാര്‍ക്ക് പുറമെ, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരും ഇവിടെ ഇറങ്ങിയവരില്‍ ഉള്‍പ്പെടും. കോഴിക്കോട്- 48, വയനാട്- 13, പാലക്കാട്- 30, കാസര്‍കോട്- 17, തൃശൂര്‍- 1, മലപ്പുറം- 33, കണ്ണൂര്‍- 52 എന്നിങ്ങനെയാണ് കോഴിക്കോട് ഇറങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
വിവിധ ജില്ലകളിലുള്ളവരെ കൊണ്ടുപോകാനായി 15 കെ എസ് ആര്‍ ടി സി ബസുകളും 10 ആംബുലന്‍സുകളും തയ്യാറാക്കിയിരുന്നു.
വിവിധ ജില്ലകളിലുള്ളവരെ കൊണ്ടുപോകാനായി 15 കെ എസ് ആര്‍ ടി സി ബസുകളും 10 ആംബുലന്‍സുകളും തയ്യാറാക്കിയിരുന്നു.
സംസ്ഥാനത്ത് കോഴിക്കോടിന് പുറമെ എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണ് സ്‌പെഷ്യല്‍ ട്രെയിനിന് സ്‌റ്റോപ്പുള്ളത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ ട്രെയിനില്‍ നിന്ന് ഒരു ഗെയ്റ്റിലൂടെ മാത്രമാണ് യാത്രക്കാരെ പുറത്തിറക്കിയത്. രണ്ട് വട്ടം പരിശോധന നടത്തുകയും ചെയ്തു. ഇതിനായി പത്ത് കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. പോലീസിന്റെയും റെയില്‍വേ സുരക്ഷാ സേനയുടേയും നേതൃത്വത്തില്‍ വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.
വിമാനത്തിലും കപ്പലിലുമായി വിദേശങ്ങളില്‍ നിന്ന് മലയാളികള്‍ എത്തുന്നതിന് പുറമെ, സംസ്ഥാന അതിര്‍ത്തികള്‍ വഴിയും നാട്ടിലേക്ക് ആളുകളെത്തുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് മലയാളികളുമായി പ്രത്യേക ട്രെയിന്‍ എത്തിയിരിക്കുന്നത്.
0 Comments