ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷനില്‍ മാറ്റം. നേരത്തെ നിശ്ചയിച്ചിരുന്ന പത്ത് സർവീസുകളിൽ രണ്ട് സർവീസുകൾ മാത്രമായിരിക്കും വ്യാഴാഴ്ച ഉണ്ടാകുക.[www.malabarflash.com]
യുഎഇയില്‍നിന്നുള്ള സര്‍വീസ് മാത്രമാണ് വ്യാഴാഴ്ച ഉണ്ടാകുക. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാത്രമാണ് സർവീസ്. മറ്റു സർവീസുകളുടെ സമയം മാറ്റി. നടപടി ക്രമങ്ങളിലുള്ള താമസമാണ് ഇതിനു കാരണമെന്നാണ് സൂചന.
അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ശനിയാഴ്ച മാത്രമെ തുടങ്ങൂ. മേയ് ഏഴ് മുതൽ 14 വരെയുള്ള ഏഴ് ദിവസങ്ങളിൽ 64 വിമാന സർവീസുകൾ നടത്തി 14,800 പേരെ നാട്ടിലെത്തിക്കാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി.
15 വിമാനങ്ങളിലായി 3,150 പേരാണ് ഏഴ് ദിവസങ്ങളിലായുള്ള ആദ്യഘട്ടത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നത്. ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള യുഎഇയിൽനിന്നു മാത്രം 10 വിമാനങ്ങൾ പുറപ്പെടും. ഫിലിപ്പീൻസ്, സിംഗപ്പൂർ, ബംഗ്ലാദേശ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, മലേഷ്യ, യുഎസ്എ, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികളെയും ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കും.

0 Comments