NEWS UPDATE

6/recent/ticker-posts

‘മെസഞ്ചര്‍ റൂംസ്’ സേവനം എത്തി; വാട്ട്സ് ആപ്പില്‍ ഇനി ഒരേ സമയം 50 പേരുമായി സംസാരിക്കാനാവും

ഫെയ്സ്ബുക്കിന്റെ പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ‘മെസഞ്ചര്‍ റൂംസ്’ ഇപ്പോള്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ് ആപ്പിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.വാട്സാപ്പിന്റെ 2.20.163 ബീറ്റാ പതിപ്പിലാണ് മെസഞ്ചര്‍ റൂംസ് സേവനം ബന്ധിപ്പിച്ചിട്ടുള്ളത്.[www.malabarflash.com]
ചാറ്റിനുള്ളിലെ ഷെയര്‍ മെനുവില്‍ ‘റൂം’ എന്നൊരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ മെസഞ്ചറില്‍ വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിന്‍ഡോ തുറന്നുവരും. മെസഞ്ചറില്‍ ഒരു റൂം ക്രിയേറ്റ് ചെയ്യുകയും ഗ്രൂപ്പ് വീഡിയോ ചാറ്റിലേക്കുള്ള ഒരു ലിങ്ക് എല്ലാവര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്യുക. വാട്സാപ്പോ, മെസഞ്ചറോ ഇല്ലാത്തവര്‍ക്കും അയച്ചുകൊടുക്കാം എന്ന കുറിപ്പും ആ വിന്‍ഡോയില്‍ കാണാവുന്നതാണ്.

ഈ സവിശേഷത നിലവില്‍ യുഎസ് ഉള്‍പ്പെടെ കുറച്ച് രാജ്യങ്ങളിലെ പരിമിതമായ എണ്ണം ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ, എന്നാല്‍ ഇത് ഉടന്‍ തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കും.

വാട്സാപ്പ് ഉപയോക്താക്കളെ എല്ലാം മെസഞ്ചര്‍ റൂം സേവനത്തിലേക്ക് കൊണ്ടുവരികയാണ് പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസമാണ് വീഡിയോ കോണ്‍ഫറന്‍സിങിനായി മെസഞ്ചര്‍ റൂം സേവനം ഫെയ്സ്ബുക്ക് പുറത്തിറക്കിയത്. ഇതിലൂടെ ഒരേ സമയം 50 പേരുമായി സംസാരിക്കാനാവും.

Post a Comment

0 Comments